---
title: "മോൺസൺ കേസിൽ കെ.സുധാകരൻ അറസ്റ്റിൽ, നാടെങ്ങും കോൺഗ്രസിൻ്റെ പ്രതിഷേധം, പാനൂരിൽ 8 മണിക്ക് പ്രതിഷേധാഗ്നി"
english_title: "K. Sudhakaran arrested in Monson case, Congress protests all over the country, protest bonfire at 8 o'clock in Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/124523/K. Sudhakaran arrested in Monson case, Congress protests all over the country, protest bonfire at 8 o'clock in Panur"
published_at: "2023-06-23T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6495a1384b5dc_IMG-20230623-WA0083.jpg"
keywords: []
---

# മോൺസൺ കേസിൽ കെ.സുധാകരൻ അറസ്റ്റിൽ, നാടെങ്ങും കോൺഗ്രസിൻ്റെ പ്രതിഷേധം, പാനൂരിൽ 8 മണിക്ക് പ്രതിഷേധാഗ്നി

> **Lead Summary:** മോൺസൺ കേസിൽ കെ.സുധാകരൻ അറസ്റ്റിൽ, നാടെങ്ങും കോൺഗ്രസിൻ്റെ പ്രതിഷേധം, പാനൂരിൽ 8 മണിക്ക് പ്രതിഷേധാഗ്നി.

## Article Content

മോൺസൺ കേസിൽ കെ.സുധാകരൻ അറസ്റ്റിൽ, നാടെങ്ങും കോൺഗ്രസിൻ്റെ പ്രതിഷേധം, പാനൂരിൽ 8 മണിക്ക് പ്രതിഷേധാഗ്നി.

മോൻസൻ മാവുങ്കൽ ഉൾപ്പെട്ട സാമ്ബത്തിക തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

രാവിലെ 11മണിക്ക് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ തുടങ്ങിയ ചോദ്യം ചെയ്യൽ വൈകിട്ട് വരെ നീണ്ടു.

ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

എന്നാൽ കെ സുധാകരന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നതിനാൽ 50000 രൂപ ബോണ്ടിന്റെ അടിസ്ഥാനത്തിൽ ജാമ്യത്തിൽ വിടും. അതേ സമയം നാടെങ്ങും പ്രതിഷേധാഗ്നിക്ക് തയ്യാറെടുക്കുകയാണ് കോൺഗ്രസ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/124523/K. Sudhakaran arrested in Monson case, Congress protests all over the country, protest bonfire at 8 o'clock in Panur)